Tuesday, September 9, 2008

അന്യന്റെ ഭാര്യ

അന്യന്‍ ആരാണെന്ന ചോദ്യം പ്രസക്തം
അന്യന്റെ ഭാര്യ ആരാണെന്ന ചോദ്യത്തിന് എന്ത് പ്രസക്തി
പെണ്ണ്
എവിടെയായാലും ഒരു ഉപയോഗത്തിന്
നാരായണന്റെ രീതിയെ നിങ്ങള്‍ക്ക് എതിര്‍ക്കാം
പക്ഷെ നാരായണന്‍ പരീക്ഷിച്ചു വിജയിച്ച രീതിയെ
നിങ്ങള്‍ക്കെങ്ങിനെയാണ് എതിര്‍ക്കാന്‍ കഴിയുക?

Friday, May 23, 2008

അങ്ങിനെ
വിട പറയാന്‍ സമയമായി
ആരെയും
കാത്തുനില്‍ക്കാതെ
ആരോടുമൊന്നും മിണ്ടാതെ
എത്രവേഗമാണ്
കാലമെന്നെ ജീവിതത്തിലൂടെ
അകലെയ്ക്ക് ആട്ടിയോടിക്കുന്നത്
ആരും കാതുനില്‍ക്കാത്ത
ആ പുഴയുടെ മറുകരയില്‍
ഞാന്‍ മാത്രമെങ്ങിനെ .....

Tuesday, April 15, 2008

കാണാന്‍

വരാമെന്ന് പറഞ്ഞത് ഞാനാണു

പക്ഷെ നീയും പറഞ്ഞില്ലേ കാണാമെന്നു

നിന്നെ ഞാന്‍ കണ്ടില്ലെന്ന് കരുതരുത്

നീ എവിടെയയിരുന്നാലും ഞാന്‍ കാണും

അതെന്റെ വിഡ്ഢിത്തം

എന്നെ

നിനക്കിനിയും വിഡ്ഢിയക്കാന്‍ പറ്റില്ല

കാരണം

നിന്നെ കണ്ട അന്നുമുതല്‍ത്തന്നെ ഞാന്‍ ഇത്രമേല്‍

വിഡ്ഢിയാവാന്‍ തുടങ്ങി.

കാണാന്‍

മനസ്സ്